Posted On
date_range Updated On
date_range കളരിക്കണ്ടിയിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് 10,000 രൂപ മോഷണം പോയി
കുന്ദമംഗലം: ആളില്ലാത്ത വീട്ടിൽനിന്ന് പട്ടാപ്പകൽ 10,000 രൂപ മോഷണം പോയി. കളരിക്കണ്ടി ആലുംതോട്ടത്തിൽ ഹക്കീമിെൻറ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മോഷണം പോയത്. ഡ്രൈവറായ ഹക്കിം ജോലിക്ക് പോയതായിരുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും വാതിൽ ലോക്ക് ചെയ്യാതെ അടുത്ത വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. അകത്തെ അലമാരയിൽ നിന്നാണ് 10,000 രൂപ നഷ്ടപ്പെട്ടത്.
തൊട്ടടുത്തുള്ള സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽനിന്ന് ആക്ടിവ സ്കൂട്ടറിലാണ് മോഷ്ടാവ് വന്നതെന്ന് മനസ്സിലായിട്ടുണ്ട്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.