Posted On
date_range Updated On
date_range അസം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ ലോഡ്ജിൽ അസം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുൽ സത്താർ (60) ആണ് പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴിനൽകിയിരുന്നു.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അസമിൽ നിന്നെത്തിച്ചത്. ഒരുമാസത്തോളം പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജിൽനിന്ന് ഇറങ്ങിയോടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെ അസമിൽ നിന്നെത്തിച്ചയാളടക്കം രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.