കോഴിക്കോട്: േവാട്ടെണ്ണൽ കഴിയുേമ്പാൾ എൽ.ഡി.എഫിന് മുൻതൂക്കം കിട്ടുന്ന പ്രവണതയാണ് ജില്ലയിൽ വർഷങ്ങളായി കണ്ടുവരുന്നത്. സംസ്ഥാനത്ത് എൽ.ഡി.എഫിനും യു.ഡി.എഫിനും ഭരണം കിട്ടുേമ്പാഴും ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. 1982ൽ യു.ഡി.എഫിന് ഭരണം കിട്ടിയപ്പോൾ ഇടതുമുന്നണിക്ക് 12ൽ എട്ടു സീറ്റ് ലഭിച്ചിരുന്നു.
സി.പി.എമ്മിന് മൂന്നും അഖിലേന്ത്യ ലീഗിന് രണ്ടും സി.പി.ഐക്കും ജനത പാർട്ടിക്കും കോൺഗ്രസ് എസിനും ഓരോ സീറ്റ് വീതവും അന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് ലഭിച്ചു. നാലു സീറ്റ് യു.ഡി.എഫും നേടി. അഖിലേന്ത്യ ലീഗടക്കം മാതൃസംഘടനയിലേക്ക് മടങ്ങിയ 1987ൽ സംസ്ഥാന ഭരണം എൽ.ഡി.എഫിനായിരുന്നു. എൽ.ഡി.എഫ് ഒമ്പതു സീറ്റുമായി '87ലും ആധിപത്യം പുലർത്തി.
വടകര, നാദാപുരം, മേപ്പയൂർ, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് ഒന്ന്, രണ്ട്, ബേപ്പൂർ, കുന്ദമംഗലം എന്നീ മണ്ഡലങ്ങളായിരുന്നു ഇടത്തോട്ട് ചാഞ്ഞത്. തിരുവമ്പാടിയിലും െകാടുവള്ളിയിലും കൊയിലാണ്ടിയിലും യു.ഡി.എഫ് ഒതുങ്ങി. '91ൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് രാജ്യത്തും സംസ്ഥാനത്തും സഹതാപതരംഗം ആഞ്ഞുവീശിയപ്പോഴും എൽ.ഡി.എഫിനായിരുന്നു മികവ്. ഏഴിടത്ത് ജയിച്ച് മുന്നേറാനായി. കോഴിക്കോട് ഒന്ന്, രണ്ട് മണ്ഡലങ്ങളായിരുന്നു കൈവിട്ടത്. അന്ന് കോഴിക്കോട് രണ്ടിൽ (ഇപ്പോഴത്തെ കോഴിക്കോട് സൗത്ത്) കന്നിയങ്കത്തിൽ ജയിച്ച എം.കെ. മുനീർ മൂന്നു പതിറ്റാണ്ടിനുശേഷം ഇപ്പോഴും മത്സരിച്ച് വിധി കാത്തിരിക്കുകയാണ്.
ഇ.കെ. നായനാർ എൽ.ഡി.എഫ് മന്ത്രിസഭയെ നയിച്ച '96ൽ 12ൽ പത്ത് സീറ്റും എൽ.ഡി.എഫ് സ്വന്തമാക്കിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. െകാടുവള്ളിയിലും അയൽമണ്ഡലമായ തിരുവമ്പാടിയിലും ജയിച്ച് മുസ്ലിം ലീഗ് പിടിച്ചുനിന്നു. 2001ൽ യു.ഡി.എഫ് ഗംഭീര തിരിച്ചുവരവ് സംസ്ഥാനത്ത് നടത്തിയപ്പോഴും ഇടതുകോട്ടയിൽ ഏറെ മുന്നേറാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. 6-6 എന്ന സമനിലയായിരുന്നു ഫലം. കോഴിക്കോട് ഒന്നിൽ എ. സുജനപാലും കൊയിലാണ്ടിയിൽ പി. ശങ്കരനും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു. പിന്നീട് ഇതുവരെ കോൺഗ്രസിന് ജില്ലയിൽ എം.എൽ.എമാരുണ്ടായിട്ടില്ല. അന്ന് നാലു സീറ്റ് നേടി യു.ഡി.എഫിൽ മികച്ചുനിന്നത് ലീഗായിരുന്നു.
2006ൽ യു.ഡി.എഫ് ഒരു സീറ്റിലൊതുങ്ങി. കുന്ദമംഗലത്തെ ലീഗ് സ്വതന്ത്രൻ യു.സി. രാമേൻറതായിരുന്നു യു.ഡി.എഫിെൻറ ആശ്വാസ ജയം. 2011ൽ പുനർനിർണയത്തിനുശേഷം ജില്ലയിലെ മണ്ഡലങ്ങൾ 13 ആയി ഉയർന്നപ്പോഴും എൽ.ഡി.എഫ് മികച്ച വിജയം നേടി. 10-3 ആയിരുന്നു സീറ്റ് നില. യു.ഡി.എഫിലെ മൂന്നു സീറ്റും ലീഗിനായിരുന്നു. കഴിഞ്ഞ തവണ 11 സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണയും നല്ല വിജയമാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫാകട്ടെ, അഞ്ചു സീറ്റ് ഉറപ്പിക്കുേമ്പാൾ മൂന്നു സീറ്റിൽ പ്രതീക്ഷയും പുലർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.