മൗസ മെഹറിസ്
വെള്ളിമാടുകുന്ന്: താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി.തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ വാപ്പോളിത്താഴത്തിനടുത്ത വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട മൂന്നാം സെമസ്റ്റർ വിദ്യാർഥിനി തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹറിസിന്റെ (20) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടു മണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
ചൊവ്വാഴ്ച രാവിലെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം അഴിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ചേവായൂർ പൊലീസ് ആശുപത്രി മോർച്ചറിയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ക്ലാസിലിരുന്ന മൗസ മെഹറിസ് പിന്നീട് ക്ലാസിൽ നിന്നിറങ്ങുകയായിരുന്നു. ഉച്ചക്ക് രണ്ടുമണിയോടെ സഹപാഠിയുമായി കാമ്പസിൽ സംസാരിച്ചിരിക്കുന്നത് മറ്റു വിദ്യാർഥികൾ കണ്ടിരുന്നു. മൂന്നരയോടെ സമീപ മുറിയിലെ വിദ്യാർഥിനി താമസസ്ഥലത്തെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കേസെടുത്തതായും മറ്റു കുട്ടികളുടെ മൊഴിയെടുത്തശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും ചേവായൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.