മുല്ലക്കോയ തങ്ങളുടെ മൃതദേഹം മീത്തലെക്കണ്ടി ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range കോവിഡ്: തിക്കോടി സ്വദേശിയുടെ മൃതദേഹം കൊയിലാണ്ടിയിൽ ഖബറടക്കി
Byline
കൊയിലാണ്ടി: കോവിഡ് ബാധിച്ച് മരിച്ച തിക്കോടി സ്വദേശിയുടെ ഖബറടക്കം കൊയിലാണ്ടിയിൽ നടന്നു. പറമ്പത്ത് മുല്ലക്കോയ തങ്ങളുടെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ സംസ്കരിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. രമേശൻ, ജെ.എച്ച്.ഐമാരായ കെ.എം. പ്രസാദ്, റഫീഖ് അലി, നഗരസഭ ശുചീകരണ തൊഴിലാളികളായ സുരേന്ദ്രൻ കുന്നോത്ത്, വിജയൻ, സജീവൻ, ജിഷാന്ത് എന്നിവർ നേതൃത്വം നൽകി. സന്നദ്ധപ്രവർത്തകരായ കെ.ടി.വി. ആരിഫ്, ഉബൈദ്, സലീം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.