Posted On
date_range Updated On
date_range കോരമംഗലത്ത് കുടുംബ സംഗമം നടത്തി
കുന്ദമംഗലം: കോരമംഗലത്ത് കുഞ്ഞാലി-ഖദീജ ദമ്പതികളുടെ കുടുംബസംഗമം കുന്ദമംഗലം സെഞ്ച്വറിഹാളിൽ നടന്നു. പുറംതൊടികയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ പി.കെ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു.
ഉമ്മർ. കെ, ഫാത്തിമ മരക്കാർകുട്ടി, സൈനബ, ഉസ്മാൻ, അലിയ്യി പന്തീർപാടം, അഷ്റഫ് പൊഴിൽതാഴം, ഫൈസൽ ഉമ്മേങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുടുംബത്തിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന വ്യക്തിത്വ വികസന, മോട്ടിവേഷൻ ക്ലാസിന് ബിഞ്ചു ജേക്കബ് നേതൃത്വം നൽകി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.