റെയില്‍വേ സ്‌റ്റേഷനിലെ തകര്‍ന്നു വീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗം പൊളിച്ചു നീക്കുന്ന തൊഴിലാളികൾ

റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ പൊളിച്ചുനീക്കൽ പുരോഗമിക്കുന്നു; പ്ര​വൃ​ത്തി ഇ​ന്നും തു​ട​രും

കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​​ലെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ക്ലോ​ക്ക് ട​വ​ർ പൊ​ളി​ച്ചു നീ​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്ലോ​ക്ക് ട​വ​റി​ന്റെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി സു​ര​ക്ഷി​ത​മാ​യി പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. സ്‌​കാ​ഫോ​ൾ​ഡി​ങ് (താ​ത്കാ​ലി​ക ഇ​രു​മ്പ് താ​ങ്ങ് സം​വി​ധാ​നം) സ്ഥാ​പി​ച്ചാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി​യ​ത്.

സു​ര​ക്ഷ മു​ൻ നി​ർ​ത്തി പാ​ളി​ക​ളാ​യി ചെ​ത്തി നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള കെ​ട്ടി​ടം സു​ർ​ക്ക​യും കു​മ്മാ​യ​വും ഉ​പ​യോ​ഗി​ച്ചു​ള്ള മി​ശ്രി​ത​ത്താ​ൽ നി​ർ​മി​ച്ച​താ​ണ്. ട​വ​റി​ന്റെ ശേ​ഷി​ക്കു​ന്ന ഭാ​ഗം അ​പ​ക​ടം ന​ട​ന്ന ദി​വ​സം രാ​ത്രി​യി​ൽ വ​ടം കെ​ട്ടി​യും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യും മ​റി​ച്ചി​ടാ​ൻ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു, ആ​ർ.​പി.​എ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച മു​ത​ൽ ഓ​രോ നി​ര ക​ട്ട​യും ഡ്രി​ല്ല​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ തു​ട​ങ്ങി​യ​ത്. പൊ​ളി​ച്ചു​നീ​ക്ക​ൽ പ്ര​വൃ​ത്തി ഇ​ന്നും തു​ട​രും.

ട്രെ​യി​ൻ സ​ർ​വി​സ് ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ട​സ്സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​ന:​സ്ഥാ​പി​ക്കാ​നാ​യി​ല്ല. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ടും മൂ​ന്നും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യു​ള്ള റെ​യി​ൽ​വേ ഗ​താ​ഗ​തം പു​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ച​ത്. അ​തേ​സ​മ​യം അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ട​വ​ർ പൊ​ളി​ച്ചു​മാ​റ്റി എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ട്രാ​ക്കി​ന് ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ലേ ര​ണ്ടും മൂ​ന്നും ട്രാ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള സ​ർ​വി​സ് പു​ന:​രാ​രം​ഭി​ക്കാ​നാ​കൂ. ര​ണ്ട്, മൂ​ന്ന് ട്രാ​ക്കു​ക​ളി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ് ഫോം ​വ​ഴി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ നാ​ലാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോം വ​ഴി​യു​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ട്രെ​യി​നു​ക​ൾ വ​രു​ന്ന സ​മ​യ​ത്ത് മാ​ത്രം പൊ​ളി​ച്ചു​മാ​റ്റ​ൽ നി​ർ​ത്തി​വെ​ക്കു​ന്ന രീ​തി​യാ​ണ് നി​ല​വി​ൽ സ്വീ​ക​രി​ച്ച​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.20ന് ​ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി ഹാ​ൾ​ട്ട് ചെ​യ്തി​രു​ന്ന ക​ണ്ണൂ​ർ - കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ് ഇ​ന്ന​ലെ വെ​സ്റ്റ്ഹി​ല്ലി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. ഉ​ച്ച​ക്ക് 2.16ന് ​ഇ​വി​ടെ നി​ന്നാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്‌​റ്റേ​ഷ​നി​ലെ മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ൽ സാ​ധാ​ര​ണ ഹാ​ൾ​ട്ട് ചെ​യ്തി​രു​ന്ന ബം​ഗ​ളു​രു- കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ് ക​ല്ലാ​യി​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചു. ക​ല്ലാ​യി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് 3.30ന് ​കോ​ഴി​ക്കോ​ട് സ്‌​റ്റേ​ഷ​നി​ലെ​ത്തി 3.35നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി ഉ​ച്ച​ക്ക് ഒ​ന്നോ​ടെ എ​ത്തി​ച്ചേ​ർ​ന്ന് ര​ണ്ടോ​ടെ തി​രി​ച്ച് പു​റ​പ്പെ​ട്ടു.

ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ മാ​ത്രം ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ട്ട​തി​നാ​ൽ ക​ല്ലാ​യി, വെ​സ്റ്റ്ഹി​ൽ, എ​ല​ത്തൂ​ർ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ട് ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നാ​ൽ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ര​ണ്ടും മൂ​ന്നും ട്രാ​ക്കു​ക​ളി​ലൂ​ടെ ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.10 ഓ​ടെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​യ ​​ക്ലോ​ക്ക് ട​വ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ മു​മ്പ് ത​ന്നെ വി​ള്ള​ലു​ക​ൾ ക​ണ്ട​തി​നാ​ലും സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ത് പൊ​ളി​ച്ചു​നീ​ക്കാ​ൻ റെ​യി​ൽ​വേ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ലും ആ​ളു​ക​ളെ മു​ൻ​കൂ​ട്ടി മാ​റ്റി​യി​രു​ന്നു. ത​ന്മൂ​ലം വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Tags:    
News Summary - Demolition of the clock tower at the railway station is underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.