JALAKAM തകഴി സാഹിത്യപുരസ്​കാരം പി.ടി. രാജലക്ഷ്മിക്ക്

കോഴിക്കോട്​: തകഴി ശിവശങ്കരപ്പിള്ളയുടെ സ്​മരണാർഥം ഉത്തര കേരള കവിത സാഹിത്യവേദി ഏർ​​പ്പെടുത്തിയ തകഴി സാഹിത്യ പുരസ്​കാരത്തിന് പി.ടി. രാജലക്ഷ്മി അർഹയായി. 'തിരമെടുത്ത കഥകൾ' എന്ന കഥാസമാഹാരമാണ് പുരസ്​കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും ശിൽപവും പ്രശസ്​തിപത്രവും അടങ്ങുന്ന പുരസ്​കാരം ഏപ്രിൽ 23ന്​ വൈകീട്ട്​ മൂന്നിന്​ കണ്ണൂർ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന സാഹിത്യ സ​മ്മേളനത്തിൽ കെ.കെ. രമ എം.എൽ.എ കൈമാറും. കാലിക്കറ്റ് സർവകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്​ട്രാറായ പി.ടി. രാജലക്ഷ്മി ഗുരുവായൂർ സ്വദേശിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.