മാനസിക ആരോഗ്യമേകി ഇംഹാൻസ്

കോഴിക്കോട്: മാനസിക പ്രശ്നങ്ങൾ എത്രമാത്രം ഭീകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ കാലമാണിത്. കോവിഡ് ലോക്​ഡൗണി​െൻറ പശ്ചാത്തലത്തിൽ ആളുകൾ വീടുകളിൽ അകപ്പെടുകയും കോവിഡ് ബാധിച്ചവർ റൂമുകളിലേക്ക് മാത്രം ഒതുങ്ങുകയും ചെയ്യേണ്ടിവന്നപ്പോഴാണ് ഒറ്റപ്പെടൽ മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സമൂഹം മനസ്സിലാക്കിയത്. കൃത്യമായി അഭിമുഖീകരിച്ചില്ലെങ്കിൽ ഈ പ്രശ്നം അതിരൂക്ഷമാകുമെന്നും അത് പലപ്പോഴും ജീവനുതന്നെ ഭീഷണിയാകുമെന്നും സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസത്തിനും ചികിത്സക്കുമായി മെഡിക്കൽ കോളജിനുസമീപം ആരംഭിച്ച സ്ഥാപനമാണ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്​). മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സമൂഹത്തിൽ മറ്റുള്ളവരെ പോലെ ജീവിക്കാൻ വേണ്ട സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് ഇംഹാൻസിൽ പ്രധാനമായി നടക്കുന്നത്​. ഇംഹാൻസിലെ ഡേ കെയറിൽ 165 രോഗികളാണ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. വർഷങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഇവർക്ക് കൗൺസലിങ്ങും മരുന്നുകളും ചികിത്സയും നൽകി രോഗത്തിന് ശമനം ഉണ്ടാക്കുകയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ഇവിടെ.

രാവിലെ ഡേ കെയറിൽ വരുന്നവർക്ക് ഭക്ഷണം, യാത്രാക്കൂലി എന്നിവയെല്ലാം ലഭിക്കും. കൗൺസലിങ്​ കൂടാതെ പേപ്പർ പേന, പേപ്പർ ഫയലുകൾ, തുണിസഞ്ചികൾ എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനവും നടത്തുന്നുണ്ട്. ഇവർ നിർമിച്ച വസ്തുക്കൾ വിറ്റ് ലഭിക്കുന്ന പണം ഇവർക്കുതന്നെ നൽകും. രജിസ്​റ്റർ ചെയ്ത 165 പേരിൽ 130ഓളം ആളുകളെ സമൂഹത്തെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കിക്കഴിഞ്ഞു. നിലവിൽ 35 രോഗികളാണ് ദിവസവും ഡേ കെയറിൽ വന്നുപോകുന്നത്. ഇവർക്ക് ആശുപത്രിയിലെ തന്നെ അറ്റൻഡർ പോലുള്ള ജോലികളും മറ്റും നൽകുന്നുണ്ട്. കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. പരിശീലനങ്ങൾക്കുശേഷം ജോലി നേടാനുള്ള പ്രോത്സാഹനവും നൽകുന്നു​. എന്നാൽ, ഈ കോവിഡ് കാലത്ത് ദിവസേനയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കി കൗൺസലിങ്​ അടക്കമുള്ളവ ഓൺലൈനായാണ് നൽകുന്നത്. ആദ്യം നന്നായി ബുദ്ധിമുട്ടിയെങ്കിലും മൊബൈൽഫോൺ ഉപയോഗിക്കുന്നതിനും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും വിഡിയോകളും മറ്റും ഡൗൺലോഡ് ചെയ്യുന്നതിനുമെല്ലാം ഇവർ സ്വയം പര്യാപ്തരായിട്ടുണ്ടെന്ന്​ ഇംഹാൻസിലെ റിക്കവറി ഫെസിലിറ്റേഷൻ പ്രോജക്ട് കോഒാഡിനേറ്റർ രേഷ്മ പറഞ്ഞു.

വർഷങ്ങളോളമുള്ള പ്രവർത്തനഫലമായാണ് ഇംഹാൻസിനായി കെട്ടിടം നിർമിക്കാനും മറ്റു പ്രവർത്തനങ്ങൾ നടത്താനും സാധിച്ചത്. ഇതിനായി 15 വർഷത്തോളം അഹോരാത്രം പ്രവർത്തിച്ചയാളാണ് ഡോ. പി. കൃഷ്ണകുമാർ. സ്ഥാപനം കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥാപിക്കാനും അതിൽ വിവിധതരം ചികിത്സകളും പഠന സൗകര്യങ്ങളും ഗവേഷണ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനും വേണ്ടി സർക്കാറിൽ സമ്മർദം ചെലുത്തുന്നതിനും അതിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്നതിനും തയാറായ വ്യക്തിയാണ് ഡോ. കൃഷ്ണകുമാർ.

Tags:    
News Summary - imhans Mental Health Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.