Posted On
date_range Updated On
date_range യുവതിയെ തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിന് എട്ട് വർഷം തടവ്
മണ്ണാർക്കാട്: ഭാര്യ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവിനെ എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. വിയ്യക്കുറുശ്ശി ചെമ്പ്രംകുന്നിൽ താമസിക്കുന്ന കോഴിക്കോട് കാരപറമ്പ് താനാടത്ത് വീട്ടിൽ രഞ്ജിത്തിനാണ് (41) മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനിറ്റ് ജോസഫ് ശിക്ഷ വിധിച്ചത്. 2011 നവംബർ 29നാണ് രഞ്ജിത്തിന്റെ ഭാര്യ ഓമന മരിച്ചത്. രഞ്ജിത്ത് മദ്യപിച്ച് വീട്ടിലെത്തി ഓമനയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഓമന സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഇതോടെ രഞ്ജിത് തീയെടുത്ത് കൊളുത്തിയെന്നാണ് കേസ്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.