ക​രു​ത​ൽ മേ​ഖ​ല​ക്കെ​തി​രെ ച​ക്കി​ട്ട​പാ​റ​യി​ൽ മ​നു​ഷ്യ​മ​തി​ൽ

പേ​രാ​മ്പ്ര: ക​രു​ത​ൽ മേ​ഖ​ല​ക്കെ​തി​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി മു​ത​ല്‍ ച​ക്കി​ട്ട​പാ​റ വ​രെ തീ​ർ​ത്ത മ​നു​ഷ്യ​മ​തി​ലി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ന​ത്ത മ​ഴ​പോ​ലും വ​ക​വെ​ക്കാ​തെ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ മ​തി​ലി​ൽ അ​ണി​നി​ര​ന്നു. സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം വ​നാ​തി​ര്‍ത്തി​ക്ക് ഒ​രു കി.​മീ​റ്റ​ര്‍ ക​രു​ത​ൽ മേ​ഖ​ല വ​ന്നാ​ല്‍ മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ സ​മീ​പ പ്ര​ദേ​ശ​മാ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​ട്ട​പാ​റ, ചെ​മ്പ​നോ​ട വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ർ​ണ​മാ​യും ഇ​തി​നു​ള്ളി​ലാ​വും. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി​ചെ​യ്ത് എ​ല്ലാ​വി​ധ രേ​ഖ​ക​ളോ​ടും​കൂ​ടി കൈ​വ​ശം​വെ​ച്ച് താ​മ​സി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ക​രു​ത​ൽ മേ​ഖ​ല​യു​ടെ പേ​രി​ല്‍ ര​ണ്ടു​ത​രം പൗ​ര​ന്മാ​രാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ശ​ശി, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​പി. ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ചി​പ്പി മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​കെ. ശ​ശി, ബി​ന്ദു വ​ത്സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ ശ​ശി, എം. ​കു​ഞ്ഞ​മ്മ​ത്, ജ​യിം​സ് മാ​ത്യു, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഹ​മീ​ദ് ആ​വ​ള, പി.​എം. ജോ​സ​ഫ്, വ​ർ​ഗീ​സ് കോ​ല​ത്ത് മീ​ത്ത​ൽ, അ​ല​ക്സ് ഒ​ഴു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. ജോ​സു​കു​ട്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എം. ശ്രീ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. 

News Summary - human chain in chakkitappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.