യാത്രക്കാരനെ അപമാനിച്ച കണ്ടക്ടറെ താക്കീത് ചെയ്തു കോഴിക്കോട്: യാത്രക്കാരനോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കഴിഞ്ഞ മാർച്ച് എട്ടിന് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എൽ 56 ക്യു 8334 നമ്പർ ശ്രീമുരുകൻ ബസിൽ യാത്രചെയ്ത എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബു നൽകിയ പരാതിയിലാണ് നടപടി. കൊയിലാണ്ടിക്ക് പാവങ്ങാട്ടുനിന്ന് കയറിയ യാത്രക്കാരൻ വണ്ടിയിൽ അനുവദനീയമായതിലുമധികം ആളെ കുത്തിനിറച്ചതിനെപ്പറ്റി പറഞ്ഞപ്പോൾ 'താൻ കാറ് വിളിച്ച് പോയിക്കോളൂ'വെന്ന് പറഞ്ഞ് കൊടുത്ത പണം ബലമായി പോക്കറ്റിലിട്ട് വണ്ടിയിൽനിന്ന് പിടിച്ചിറക്കാൻ ശ്രമിച്ച് അപമാനിച്ചുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.