ടൗൺ പൊലീസി​െൻറ പിടിയിലായ മൊബൈൽ ഫോൺ മോഷണക്കേസ്​ പ്രതികൾ

മൊബൈൽ ഫോൺ പിടിച്ചുപറി സംഘത്തിലെ രണ്ടുപേർ അറസ്​റ്റിൽ

കോഴിക്കോട്​: രാത്രിയിൽ ബൈക്കിലെത്തി മൊബൈൽഫോണും പഴ്​സും പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്​റ്റിൽ. ഒളവണ്ണ പയ്യുണ്ണി വീട്ടിൽ അജനാസ്​ (20), പെരുമണ്ണ മുംതാസ്​ ക്വാർ​േട്ടഴ്​സ്​ പുതിയപുരയിൽ മുഹമ്മദ്​ ആസിൽ (19) എന്നിവരെയാണ്​ ടൗൺ പൊലീസ്​ അറസ്​റ്റുചെയ്​തത്​.

ഫ്രാൻസിസ്​ റോഡിലെ തീപിടിത്ത സ്​ഥലത്തുനിന്ന്​ മടങ്ങവേ ബുധനാഴ്​ച പുലർച്ച ഒന്നരയോടെ കോർട്ട്​ റോഡ്​ ജങ്​ഷനിൽ പൾസർ ബൈക്കുമായി സംശയ സാഹചര്യത്തിൽ കണ്ട ഇരുവരെയും എസ്​.​െഎ കെ.ടി. ബിജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം കസ്​റ്റഡിയിലെടുക്കുകയായിരുന്നു. സ്​റ്റേഷനിലെത്തിച്ച്​ ചോദ്യം ചെയ്​തപ്പോഴാണ്​ മോഷ്​ടാക്കളെന്ന്​ വ്യക്​തമായത്​.

കവർന്ന രണ്ട്​ മൊബൈൽ ഫോണുകൾ സംഘത്തിൽനിന്ന്​ കണ്ടെത്തി. മൂന്ന്​ പിടിച്ചുപറി സംബന്ധിച്ച്​ ഇവർ വെളിപ്പെടുത്തിയതായി പൊലീസ്​ അറിയിച്ചു​. രാത്രി ഒറ്റക്ക്​ നടന്നുപോകുന്നവരുടെയും മറ്റും മൊബൈൽ ഫോണുകൾ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ പൾസർ ബൈക്കിലെത്തിയവർ പിടിച്ചുപറിക്കുന്നതായി പൊലീസിന്​ വിവരമുണ്ടായിരുന്നു. ഇതുസംബന്ധിച്ച്​ അന്വേഷിക്കുന്നതിനിടെയാണ്​ സംഘം പിടിയിലായത്​. പ്രായപൂർത്തിയാവാത്ത മറ്റു ചിലരും ഇവർക്കൊപ്പമുള്ളതായാണ്​ സൂചന.

ഇതുസംബന്ധിച്ച്​ പൊലീസ്​ അന്വേഷിച്ചുവരുകയാണ്​. എസ്​.​െഎ കെ.ടി. ബിജിത്തിനെ കൂടാതെ സീനിയർ സിവിൽ പൊലീസ്​ ഒാഫിസർ സജീഷ്​ കുമാർ, സിവിൽ പൊലീസ്​ ഒാഫിസർമാരായ അരുൺ, അനൂജ്​ എന്നിവരാണ്​ പ്രതികളെ കസ്​റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.