Posted On
date_range Updated On
date_range കാർ തടഞ്ഞ് പിടിച്ചുപറി: പ്രതി പിടിയിൽ
ഫറോക്ക്: ബൈക്കിലെത്തി അർധരാത്രി കാർ തടഞ്ഞുനിർത്തി മധ്യവയസ്കെൻറ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണൂർ ചാത്തൻ കൈവളപ്പിൽ അതിപറമ്പത്ത് സൻജുവിനെയാണ് (24) ഫറോക്ക് പൊലീസ് അറസ്റ്റ്ചെയ്തത്.
ഫറോക്ക് ശ്രീ വൈഷ്ണവിൽ നമ്പിയത്ത് പ്രഭാകര െൻറ (72) പഴ്സാണ് പിടിച്ചുപറിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12.30ന് പ്രഭാകരനും കുടുംബവും ബന്ധുവിെൻറ വിവാഹച്ചടങ്ങിൽ സംബന്ധിച്ച് തിരിച്ചുവരുന്ന വഴി മണ്ണൂർ വളവിൽ ടോപ് ടേസ്റ്റ് ബേക്കറിക്ക് മുൻവശത്തുവെച്ച് ബൈക്കിലെത്തിയ പ്രതി കാർ തടഞ്ഞുനിർത്തി പോക്കറ്റിൽനിന്ന് പഴ്സ് ബലമായി പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് പൊലീസാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.