കുടുംബവഴക്ക് കത്തിക്കുത്തായി; നാലുപേർക്ക് പരിക്ക്

പെ​രു​മ​ണ്ണ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മീ​ഞ്ച​ന്ത അ​രീ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പി.​കെ.​ഹൗ​സി​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ (47), സ​ഹോ​ദ​ര​ൻ സി​ദ്ദീ​ഖ് (45), ഇ​വ​രു​ടെ സു​ഹൃ​ത്ത് കോ​യ (45), ഗ​ഫൂ​റി​‍െൻറ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് പെ​രു​മ​ണ്ണ വെ​ള്ളാ​യി​ക്കോ​ട് മ​ഞ്ച​പ്പാ​റ​മ്മ​ൽ യാ​സി​ർ (35) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. യാ​സി​റും ഭാ​ര്യ റ​ജീ​ന​യു​മാ​യി പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ട​ത്രെ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ റ​ജീ​ന ഇ​വ​രു​ടെ വീ​ടി​ന​ടു​ത്ത യാ​സി​റി​‍െൻറ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ളും സു​ഹൃ​ത്തും എ​ത്തി​യ​പ്പോ​ൾ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ക​ത്തി​ക്കു​ത്തി​ൽ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ചു. യാ​സി​റി​‍െൻറ പേ​രി​ൽ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Family quarrel reached in stabbing with knife; four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.