representational image

കുടുംബവഴക്ക്; ഒരാൾക്ക് വെട്ടേറ്റു

ചെ​ക്യാ​ട്: മ​ഞ്ഞ​പ്പ​ള്ളി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ഞ്ഞ​പ്പ​ള്ളി നെ​ല്ലി​ക്കാ​പ്പ​റ​മ്പി​ലെ പൂ​ത്തോ​ളി​കു​നി​യി​ൽ സു​രേ​ന്ദ്ര​നാ​ണ് (48) വെ​ട്ടേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച പ​ന്ത്ര​ണ്ട​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​രേ​ന്ദ്ര​നെ സ​ഹോ​ദ​ര​ന്റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ശ്യാ​മ​പ്ര​സാ​ദ് വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ പൊ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. പു​റ​ത്ത് വെ​ട്ടേ​റ്റ ര​ണ്ട് മു​റി​വു​ക​ൾ ഉ​ണ്ട്.

നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​തേ​ടി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത​ല​ശ്ശേ​രി ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ള​യം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സു​രേ​ന്ദ്ര​ന്റെ സ​ഹോ​ദ​ര​ന്റെ മ​ക​ന്റെ വി​വാ​ഹ​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. രാ​ത്രി ഗാ​ന​മേ​ള​ക്കി​ട​യി​ൽ സ​ഹോ​ദ​ര​ന്റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ശ്യാ​മ​പ്ര​സാ​ദും സു​രേ​ന്ദ്ര​നു​മാ​യി വാ​ക്കു​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​ള​യം പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - family quarrel- One person was attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.