Posted On
date_range Updated On
date_range ചവറുകൾക്ക് തീയിട്ടപ്പോൾ സ്ഫോടനം; സ്ത്രീക്ക് പരിക്ക്
വേളം: കാക്കുനിയിൽ വീട്ടിലെ ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറി. പൊള്ളലേറ്റ വീട്ടമ്മ ശാന്തയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പുനത്തിൽപൊയിൽ നാണുവിെൻറ വിട്ടിലാണ് സംഭവം. വീടുപണിക്ക് ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ ചെറിയ ശബ്ദത്തിൽ പാളുകയാണുണ്ടായതെന്ന് സ്ഥലം സന്ദർശിച്ച കുറ്റ്യാടി എസ്.ഐ പി. റഫീഖ് പറഞ്ഞു.
വീട്ടമ്മയുടെ പരിക്ക് ചെറുതാണെന്നും ആശുപത്രി വിട്ടതായും പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലുണ്ട്. ബുധനാഴ്ച ബോംബ് സ്ക്വാഡ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.