കോഴിക്കോട്: ലഹരിക്കെതിരെ ശക്തമായ നടപടികളുമായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 1,179 പേരെ പിടികൂടുകയും കോട്പ ആക്ട് പ്രകാരം 5,08,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. 5,590 റെയ്ഡുകളും 114 സംയുക്ത പരിശോധനകളുമാണ് നടത്തിയത്. പ്രതികളുടെ കൈയിൽനിന്ന് 1,82,590 രൂപയും 26 മൊബൈല്‍ ഫോണുകളും വിവിധ കേസുകളിലായി 98 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
34,063 വാഹനങ്ങള്‍ പരിശോധിച്ച് 97 വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. 84 അതിഥി തൊഴിലാളി ക്യാമ്പുകളും പരിശോധിച്ചു. മദ്യത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ ലൈസന്‍സി സ്ഥാപനങ്ങളില്‍ 1,896 തവണ പരിശോധന നടത്തി.
മദ്യം, മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ഏഴ് മാസത്തിനിടെ 3,474 ബോധവത്കരണ പരിപാടികളും എക്സൈസ് വകുപ്പ് സംഘടിപ്പിച്ചു. സിന്തറ്റിക് ലഹരിയുള്‍പ്പെടെ പിടികൂടാന്‍ പൊലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന വരുംദിവസങ്ങളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.