കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം നടത്തിവരുന്ന ‘ശാന്തനോർമ്മ’ അനുസ്മരണ പരിപാടിയുടെ ഭാഗമായുള്ള നാടക ശിൽപശാല പങ്കാളിത്തം കൊണ്ടും പരിശീലന മികവുകൊണ്ടും ശ്രദ്ധേയമായി. വിവിധ ജില്ലകളിൽ നിന്നുള്ള നാടക പ്രവർത്തകർക്ക് ഉണർവും ആവേശവും പകർന്ന് നൽകുന്നത് പ്രശസ്ത നാടക പ്രവർത്തകരായ മഞ്ജുളൻ, കണ്ണനുണ്ണി എ., അലിയാർ അലി കെ., സുവീരൻ എന്നിവരാണ്.
നടനപാടവത്തെ പുറത്തെടുത്ത് പാത്രവൽക്കരിക്കാനുള്ള ശ്രമമാണ് നാടക ക്യാമ്പ് എന്ന് ഡയറക്ടർമാരായ കെ.വി വിജേഷും കബനിയും അഭിപ്രായപ്പെട്ടു.
ശാന്തകുമാറിന്റെ മകൾ നീലാഞ്ജന ക്യാമ്പ് ഉദ്ഘടനം ചെയ്തു. ക്യാമ്പിന്റെ അവസാന ദിനമായ തിങ്കളാഴ്ച ആനക്കുളം സാംസ്കാരിക നിലയത്തിൽ ഇൻസൈഡ് എ സ്ലീപ്പ് എന്ന നാടകം അരങ്ങേറും.
14ന് ടൗൺ ഹാളിൽ നാടക പ്രവർത്തകരുടെ ഒത്തുചേരലും ‘പുതിയ കാലം -പുതിയ നാടകം’ എന്ന വിഷയത്തിൽ ചർച്ച നടക്കും. അനുസ്മരണ സമ്മേളനം പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാക്കളായ കലാകാരന്മാർക്ക് ആദരവും, ബി-സോൺ നാടക പ്രതിഭകൾക്ക് അനുമോദനവും ‘ഇമ്മള്’ എന്ന നാടകാവതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.