ഇന്ന് കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാർ ഒ.പി ബഹിഷ്‌കരിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടശേഷം വാഹനാപകടത്തിൽ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സസ്‌പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കുതിരവട്ടത്ത് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടരുന്നു. തിങ്കളാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സ്‌പെഷാലിറ്റി ഒ.പികള്‍ ബഹിഷ്‌കരിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുതിരവട്ടത്ത് ഒ.പി ബഹിഷ്കരണം തുടങ്ങിയത്. തിങ്കളാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കും. അത്യാഹിത വിഭാഗവും ലേബര്‍ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും.

ആശുപത്രികളില്‍ നിയോഗിക്കപ്പെട്ട അധിക ചുമതലകളില്‍നിന്ന് ചൊവ്വാഴ്ച മുതല്‍ ഒഴിവാകുമെന്നും കെ.ജി.എം.ഒ ജില്ല ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - Doctors in Kozhikode district will boycott OP today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.