കിടപ്പുരോഗി പരിചരണത്തിൽ പുതിയ കോഴ്സ് ആരംഭിക്കാൻ ജില്ല പഞ്ചായത്ത്

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തികൾ വൈകുന്നതിൽ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിമർശനം. വടകര ഗവ. ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ നിർമാണ പദ്ധതിയിൽ ടാങ്കുകൾ മാറ്റി സ്ഥാപിക്കുന്നതിനു പുതിയ പദ്ധതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് വിമർശനം ഉയർന്നത്. സൊസൈറ്റി തകർച്ചയുടെ വക്കിലാണെന്നും അതിനാൽ ഇനിയും പ്രവൃത്തികൾ നൽകുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും ഭരണസമിതി അംഗം പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു.

യു.എൽ.സി.സി തകർച്ചയിലാണെന്നു പറയുന്നത് ശരിയല്ലെന്ന് ഒ.കെ. മുരളീധരൻ പറഞ്ഞു. യു.എൽ.സി.സി ഏറ്റെടുത്ത പ്രവൃത്തികളുടെ തുക സർക്കാറിൽ നിന്നും ലഭിക്കുന്നില്ലെന്നും അതിനു പരിഹാരം കാണണമെന്നും എ.കെ. മണി പറഞ്ഞു. മുൻ സർക്കാറാണ് ഫണ്ട് കുടിശ്ശിക വരുത്തിയതെന്നു പി.ജി. മുഹമ്മദും പറഞ്ഞു. സർക്കാറുകൾ തുടർച്ചയാണെന്നും അതിനാൽ അടിയന്തരമായി ഫണ്ട് നൽകുകയാണ് വേണ്ടതെന്നു മുരളീധരനും ആവശ്യപ്പെട്ടു. ചർച്ച ചൂടേറിയപ്പോൾ പ്രസിഡന്റ് മില്ലി മോഹൻ ഇടപെട്ടു.

വടകര ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ പദ്ധതിയിലെ നിലവിലെ പ്രവൃത്തി യു.എൽ.സി.സി ചെയ്യുന്നതിനാൽ ടാങ്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച രണ്ടു ലക്ഷം രൂപയുടെ പ്രവൃത്തിയും യു.എൽ.സി.സിക്കു നൽകാൻ തീരുമാനിച്ചു. സ്കൂളുകളുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ഗുണഭോക്തൃ സമിതി എന്ന നിലയിൽ പി.ടി.എക്ക് ഏറ്റെടുത്തു നടത്താമെന്നതിനാൽ അത്തരം നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശം ഉയർന്നു. ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു പ്രവൃത്തിക്കു പകരം രണ്ടു പ്രവൃത്തികൾ വരെ നടത്താനാകുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത് പറഞ്ഞു.

 പുതിയ കോഴ്സുകൾ

രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സും ഹോപ് കെയർ ട്രീറ്റ്മെന്റ് പരിശീലനവും നടത്തും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനുമായി സഹകരിച്ചാണ് ആറു മാസ കോഴ്സ് സർട്ടിഫിക്കറ്റ് നൽകുക. 150000 രൂപ ഫീസിൽ 5000 രൂപ ജില്ല പഞ്ചായത്ത് നൽകും. ഒരു പഞ്ചായത്തിൽ നിന്ന് അഞ്ചു പേർ എന്നനിലയിൽ 10 പഞ്ചായത്തുകളിൽ നിന്ന് 50 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.

35 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ഹോപ് കെയർ ട്രീറ്റ്മെന്റ് പരിശീലനത്തിന് ഒരു പഞ്ചായത്തിൽ 50 പേർക്ക് എന്ന ക്രമത്തിൽ ജില്ലയിൽ 3,500 പേർക്കാണ് ആദ്യഘട്ടത്തിൽ 20 മണിക്കൂർ സൗജന്യ പരിശീലനം നൽകുന്നത്. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ കിടപ്പു രോഗികൾക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ പരിചരണത്തിനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പറഞ്ഞു. കോഴിക്കോടിനെ സമ്പൂർണ പരിസ്ഥിതി സൗഹൃദ ജില്ലയാക്കാൻ ലക്ഷ്യമിട്ട് ‘അഴകേറും കോഴിക്കോട്’ പദ്ധതി നടപ്പാക്കും. വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ റീമ കുന്നുമ്മൽ, പി. ബൽക്കീസ്, കെ. ബാലാമണി, മെംബർമാരായ സി.എം. യശോദ, രാധിക ചിറയിൽ, പി. ശാരുതി എന്നിവർ സംസാരിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര പ്രാ​യം കു​റ​ക്ക​ണം‌ - പ്ര​മേ​യം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​ൻ മ​ത്സ​രി​ക്കാ​നു​ള്ള പ്രാ​യം കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ സ​മി​തി​യി​ൽ പ്ര​മേ​യം. ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള പ്രാ​യം 25ൽ ​നി​ന്ന് 21 ആ​യി കു​റ​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ടി.​കെ. സി​ബി പി​ന്താ​ങ്ങി. യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്നും ത​ള്ളു​ന്നി​ല്ലെ​ന്നും നി​ഷ്പ​ക്ഷ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും സി.​പി.​എ​മ്മി​ലെ കെ.​കെ. ദി​നേ​ശ​ൻ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പൊ​ളി​റ്റി​ക്ക​ലാ​യി എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ 18 വ​യ​സ്സു​ള്ള​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി​യ രാ​ജ്യ​ത്ത് യു​വ​ത്വ​ത്തി​നു കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കാ​ൻ ലോ​ക്സ​ഭ, നി​യ​മ​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള പ്രാ​യം കു​റ​ക്കേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്ന് മി​സ്ഹ​ബ് കീ​ഴ​രി​യൂ​രും പി​ന്തു​ണ​ച്ച ടി.​കെ. സി​ബി​യും പ​റ​ഞ്ഞു. വോ​ട്ടി​നി​ട്ട് പ്ര​മേ​യം പാ​സാ​ക്കി.

Tags:    
News Summary - District Panchayat to Launch New Inpatient Care Course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.