കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ‘സോണ്ട’യെ കരിമ്പട്ടികയിൽപെടുത്താൻ മടിയെന്തിന്?

കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് കരാര്‍ നല്‍കിയ വിവാദ കമ്പനി സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍പെടുത്താന്‍ കോഴിക്കോട് കോര്‍പറേഷൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ടയില്‍നിന്ന് ജി.എസ്.ടി ഇനത്തില്‍ തെറ്റായി 27.72 ലക്ഷം അടവാക്കിയെന്ന അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് സോണ്ടക്കെതിരെ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് സയ്യിദ് ശമീല്‍ തങ്ങള്‍, കെ.സി. ശോഭിത, എസ്.കെ. അബൂബക്കര്‍, സഫറി വെള്ളയില്‍, സി.പി. സലീം തുടങ്ങിയവരാണ് വിഷയം ഉന്നയിച്ച് സംസാരിച്ചത്.

സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ശമീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു. സോണ്ടയെ സഹായിക്കുന്ന നിലപാടാണ് കോര്‍പറേഷന്‍ ഭരണകൂടം ഇപ്പോഴും സ്വീകരിക്കുന്നത്. സോണ്ടക്ക് 1,86,34000 രൂപ നല്‍കാനുണ്ടെന്നാണ് അജണ്ടയില്‍ പറഞ്ഞിരിക്കുന്നത്. സോണ്ടക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ കോര്‍പറേഷന് വീണ്ടും തിരിച്ചടി കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ കരിമ്പട്ടികയില്‍പെടുത്തിയ സോണ്ടയെ ഇപ്പോഴും കോഴിക്കോട് കോര്‍പറേഷന്‍ പേടിക്കുന്നത് എന്തിനാണെന്നായിരുന്നു കെ.സി ശോഭിതയുടെ ചോദ്യം. കോഴിക്കോട് കോര്‍പറേഷനെ തുടക്കം മുതല്‍ വഞ്ചിച്ച കമ്പനിയാണ് സോണ്ട. ഏറ്റെടുത്ത ജോലിയൊന്നും അവര്‍ ചെയ്തിട്ടില്ല. ബയോ മൈനിങ് നടത്താത്തതിനാല്‍ ഓണ്‍ ഫണ്ടില്‍നിന്ന് തുകയെടുത്ത് വാങ്ങിയ കവര്‍ ഉപയോഗിച്ച് മാലിന്യം പൊത്തിവെക്കുകയായിരുന്നു. എന്നിട്ടും സോണ്ടയെ വീണ്ടും വീണ്ടും സഹായിക്കാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. ഒരു ലോഡ് മാലിന്യംപോലും അവിടെനിന്ന് നീക്കം ചെയ്തിട്ടില്ല. അങ്ങനെയൊരു കമ്പനിയോട് എന്തിന് മമത കാണിക്കണം.

സി.പി.എമ്മുകാരുടെ കമ്പനിയായതുകൊണ്ട് സോണ്ടയെ കോര്‍പറേഷന്‍ സഹായിക്കുന്നതെന്നും കെ.സി ശോഭിത ആരോപണമുയർത്തി. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ലെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ വി.പി. മനോജ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്ന് മേയര്‍ ഒ. സദാശിവന്‍ മറുപടി പറഞ്ഞു. സോണ്ടയോട് ഒരു തരത്തിലുള്ള ചായ്‍വും കാണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനൊടുവില്‍ തെറ്റായി ഈടാക്കിയ ജി.എസ്.ടി സോണ്ടക്ക് നല്‍കാനുള്ള തുകയില്‍ വരവുവെക്കാനുള്ള അജണ്ട മാറ്റിവെച്ചു. 178 അജണ്ടകളാണ് കൗൺസിലിന്റെ പരിഗണനയിൽ വന്നത്.

കാ​ലാ​വ​ധി തീ​രാ​റാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ​രി​ശോ​ധി​ക്കും

​ഹെ​ൽ​ത്ത് വെ​ൽ​ന​സ് സെ​ന്റ​റു​ക​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കാ​ലാ​വ​ധി തീ​രാ​റാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ ഉ​റ​പ്പു​ന​ൽ​കി. കൗ​ൺ​സി​ല​ർ സ​രി​ത പ​റ​യേ​രി​യു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​വ​ശ്യ​പ്പെ​ടാ​ത്ത മ​രു​ന്നു​ക​ൾ പോ​ലും ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യി കൗ​ൺ​സി​ല​ർ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ഇ​ൻ​സു​ലി​ൻ അ​ട​ക്കം ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​ട​ക്കു​ന്ന​ത് വ​ലി​യ രീ​തി​യി​ലു​ള്ള മ​രു​ന്ന് കും​ഭ​കോ​ണ​മാ​ണെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ കെ.​സി. ശോ​ഭി​ത​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

വി​വി​ധ ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലേ​ക്കും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് മു​ഖേ​ന​യാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​മു​ന​വ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി. 

കാ​റ്റു​​പോ​യ സൈ​ക്കി​ൾ പ​ദ്ധ​തി

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റെ വ​നി​ത​ക​ൾ​ക്കും ഹ​രി​ത ഗ​താ​ഗ​ത​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ന​ട​പ്പാ​ക്കി​യ സി​റ്റി സൈ​ക്കി​ൾ പ​ദ്ധ​തി നി​ല​വി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി ത​ക​ർ​ന്ന​തി​നെ കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ഗോ​തീ​ശ്വ​രം ബീ​ച്ചി​ലൊ​ഴി​കെ പ​ദ്ധ​തി മ​റ്റൊ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല. സ​യ്യി​ദ് ശ​മീ​ല്‍ ത​ങ്ങ​ള്‍, കെ.​സി. ശോ​ഭി​ത, സി.​പി. സ​ലീം, ടി.​പി.​എം. ജി​ഷാ​ന്‍, ക​വി​താ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ റി​പ്പ​യ​ർ ചെ​യ്യാ​ൻ പോ​ലു​മാ​കാ​ത്ത വി​ധ​ത്തി​ലു​ള്ള കേ​ടു​പാ​ടു​ക​ളാ​ണ് സൈ​ക്കി​ളു​ക​ൾ​ക്ക് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ സൈ​ക്കി​ളു​ക​ളാ​ണ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്.

റോ​ഡ് റി​പ്പ​യ​റി​ങ്ങി​ന് പ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കോ​ര്‍പ​റേ​ഷ​നാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്നും ശോ​ഭി​ത പ​റ​ഞ്ഞു. സി​റ്റി സൈ​ക്കി​ള്‍ പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ സൈ​ക്കി​ളു​ക​ളു​ടെ പാ​ര്‍ട്ട്‌​സു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മി​ല്ലെ​ന്ന് ടി.​പി.​എം. ജി​ഷാ​ന്‍ പ​റ​ഞ്ഞു. വ​ലി​യ തോ​തി​ലു​ള​ള അ​നാ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​തെ​ന്നും ഇ​പ്പോ​ൾ അ​ത് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടെ മേ​ലി​ലും കെ​ട്ടി​വെ​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും മേ​യ​ർ മ​റു​പ​ടി പ​റ​ഞ്ഞു. സൈ​ക്കി​ൾ പ​ദ്ധ​തി ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഹെ​ല്‍ത്ത് സ​ര്‍ക്കി​ളു​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം

ഹെ​ല്‍ത്ത് സ​ര്‍ക്കി​ളു​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ടി.​പി.​എം ജി​ഷാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വെ​ള്ള​യി​ല്‍ പ​ണി​ക്ക​ര്‍ റോ​ഡി​ലെ ഫ്ലാ​റ്റ് സ​മു​ച്ഛ​യ​ത്തി​ല്‍ നി​ന്നും താ​മ​സ​ക്കാ​രെ ഉ​ട​ന്‍ മാ​റ്റ​ണ​മെ​ന്ന് സോ​ഫി​യ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ന് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന​ക്ക​ല്‍ ശ​ശി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ര്‍ക്കി​ങ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളും ന​മ്പ​ര്‍ ക്ര​മീ​ക​രി​ക്കു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി.​പി സ​ലിം, ബി​ന്ദു എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് റി​പ്പ​യ​റി​ങ്ങി​ന് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ അ​ലം​ഭാ​വം ഉ​ള്ള​താ​യി സ​യ്യി​ദ് ശ​മീ​ല്‍ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ തോ​ന്നി​യ പോ​ലെ വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​എ. ല​ത ആ​വ​ശ്യ​പ്പെ​ട്ടു.

പാ​വ​ങ്ങാ​ട്-​പു​തി​യാ​പ്പ മേ​ൽ​പാ​ലം: അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും

പാ​വ​ങ്ങാ​ട്-​പു​തി​യാ​പ്പ മേ​ൽ​പാ​ല​ത്തി​ന്റെ പൈ​ലി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​രാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൈ​ലി​ങ്ങി​ന് ത​ട​സ്സ​മാ​യി ഭൂ​ഗ​ർ​ഭ കേ​ബു​ക​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പൈ​ലി​ങ് ന​ട​ത്തേ​ണ്ട ഭൂ​മി കോ​ർ​പ​റേ​ഷ​ന്റെ​താ​യി​ട്ടും കെ.​എ​സ്.​ഇ.​ബി നോ​ട്ടീ​സ് ന​ൽ​കി​യ​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​രു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി.​പി. മ​നോ​ജി​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​നെ തു​ട​ർ​ന്നാ​ണ് സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച പ്ര​വൃ​ത്തി​യു​ടെ അ​പ്രോ​ച്ച് റോ​ഡി​ന്റെ നി​ർ​മാ​ണം ഏ​താ​നും മാ​സം മു​ൻ​പാ​ണ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പൈ​ലി​ങ് ആ​രം​ഭി​ച്ച​തോ​ടെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണു​ക​യും ഇ​തോ​ടെ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കു​ക​യു​മാ​യി​രു​ന്നു. 350 മീ​റ്റ​ർ വൈ​ദ്യു​തി കേ​ബി​ളു​ക​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ 5.5 കോ​ടി രൂ​പ ചെ​ല​വ് വ​രും. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് മൂ​ന്ന് പൈ​ലു​ക​ൾ​ക്ക് പ​ക​രം നാ​ലു പൈ​ലു​ക​ൾ ന​ൽ​കി വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചാ​ൽ ചെ​ല​വ് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തി​നി​ടെ​യാ​ണ് കെ.​എ​സ്.​ഇ.​ബി നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഹോ​ട്ട​ലു​ക​ളി​ൽ ഏ​കീ​കൃ​ത വി​ല ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും

ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​ല ഏ​കീ​ക​ര​ണ​മി​ല്ലാ​ത്ത​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ. പ​ല ഹോ​ട്ട​ലു​ക​ളും വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കി വി​ൽ​പ​ന തു​ട​രു​ന്നു​ണ്ടെ​ന്ന് കൗ​ൺ​സി​ല​ർ എം.​എം. ല​ത​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ന​ഗ​ര​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​രോ​ട് കൂ​ടു​ത​ൽ വി​ല ഹോ​ട്ട​ലു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്.​വി. സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷ​മീ​ലും യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്‌​റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Corporation Council Meet: Opposition Demands Blacklisting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.