കഞ്ചാവുമായി പ്രതി മിനോട്ടി സർദാറിനെ അന്വേഷണസംഘം പിടികൂടിയപ്പോൾ
കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിനി മിനോട്ടി സർദാറി(32)നെയാണ് കോഴിക്കോട് റെയിൽവെ പൊലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ചെന്നൈ മംഗലാപുരം എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ സൂക്ഷിച്ച ബാഗിലായിരുന്നു കഞ്ചാവ്.
ട്രെയിൻ കോഴിക്കോടെത്തിയപ്പോൾ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗുകൾ കണ്ടത്. ഒഡിഷയിലെ ബ്രഹാംപൂരിൽ നിന്നുമാണ് പ്രതി കഞ്ചാവ് ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഇത് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് റെയിൽവേ സബ് ഇൻസ്‌പെക്ടർ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ രമേശൻ, റനീത്, ജോസ്, അഖിലേഷ് എ.എസ്.ഐമാരായ ഷമീർ, സുനീഷ്, ഹെഡ് കോൺസ്റ്റബിൾ വിജേഷ് , സി.പി.ഒ റന്ന്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചക്കിടയിൽ കോഴിക്കോട് റെയിൽവെ പൊലീസ് മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും 34 കിലോ കഞ്ചാവ് പിടിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.