ന​ന്മ​ണ്ട ത​ളി റോ​ഡ് ജ​ങ്ഷ​നി​ൽ ഇ​ല​ക​ൾ മൂ​ടി​യ ന​രി​ക്കു​നി-​അ​ത്തോ​ളി സൂ​ച​ക ബോ​ർ​ഡ്

ദിശാബോർഡ് കാണാമറയത്ത്; ദിശയറിയാതെ യാത്രക്കാർ

ന​ന്മ​ണ്ട: ദി​ശാ​സൂ​ച​ക ബോ​ർ​ഡ് ഇ​ല​ക​ൾ കൊ​ണ്ട് മൂ​ടി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​വു​ന്നു. ന​ന്മ​ണ്ട ത​ളി റോ​ഡ് ജ​ങ്ഷ​നി​ൽ ബാ​ലു​ശ്ശേ​രി റോ​ഡി​ന​രി​കി​ൽ സ്ഥാ​പി​ച്ച ന​രി​ക്കു​നി - അ​ത്തോ​ളി ദി​ശാ​സൂ​ച​ക ബോ​ർ​ഡാ​ണ് മാ​വി​ന്റെ ഇ​ല​ക​ളാ​ൽ മൂ​ടി​യ​ത്. ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന ബോ​ർ​ഡാ​ണി​ത്.

ഇ​പ്പോ​ൾ ത​ളി റോ​ഡ് ജ​ങ്ഷ​നി​ൽ എ​ത്തു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്ക് വ​ഴി മ​ന​സ്സി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Direction board is not visible to the Passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.