കോഴിക്കോട്: ഭിന്നശേഷിക്കാരനായ റിട്ട. ഉദ്യോഗസ്ഥന് സർക്കാർ ക്വാർട്ടേഴ്സ് അനുവദിച്ച് ഉത്തരവായത് വിരമിച്ച് മൂന്നു വർഷം കഴിഞ്ഞ്. ഭൂഗർഭജല വകുപ്പിൽനിന്ന് വിരമിച്ച താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി മുഹമ്മദിനാണ് കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സ് അനുവദിച്ച ഉത്തരവ് ലഭിച്ചത്.
വെള്ളിമാട്കുന്നിലെ സർക്കാർ ക്വാർട്ടേഴ്സിന് 20 വർഷം മുമ്പാണ് മുഹമ്മദ് അപേക്ഷിച്ചിരുന്നത്. 2002ലാണ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഓഫിസിൽ ജോലിക്ക് ചേർന്നത്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഉത്തരവ് പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ സഹിതമാണ് ക്വാർട്ടേഴ്സ് അനുവദിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. 2020ലാണ് മുഹമ്മദ് സർവിസിൽനിന്ന് വിരമിച്ചത്.
30 കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് ജോലിസ്ഥലത്തെത്താനുള്ള പ്രയാസംകൊണ്ടാണ് ക്വാർട്ടേഴ്സിന് അപേക്ഷിച്ചത്. മുച്ചക്രവാഹനത്തിലായിരുന്നു യാത്ര. കഴിഞ്ഞ ദിവസം മുഹമ്മദിന് വീട് അനുവദിച്ച് ഓഫിസിലെത്തിയ രേഖ ജീവനക്കാരാണ് മുഹമ്മദിനെ അറിയിച്ചത്. മുഹമ്മദ് സ്വന്തമായി വീടുവെച്ച് താമരശ്ശേരിയിൽ താമസിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.