സലീം
Posted On
date_range Updated On
date_range പോലീസിൻറെ കണ്ണ് വെട്ടിച്ച് നടന്നത് 23 വർഷം; ഒടുവിൽ മോഷണ ശ്രമത്തിനിടെ പിടിയിൽ
കോഴിക്കോട്: കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഹാജരാകാതെ മുങ്ങിനടന്നയാളെ 23 വർഷത്തിനുശേഷം ഫറോക്ക് പൊലീസ് പിടികൂടി. പുൽപ്പള്ളി വേലിയമ്പം സ്വദേശി ചാമപറമ്പിൽ സലീമി (50)നെയാണ് പിടികൂടിയത്.
ഫറോക്ക് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകരയിലുള്ള ഒരു കടയിൽ മോഷണ ശ്രമത്തിനിടയിൽ പ്രതി പിടിയിലാവുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാറൂഖ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.