താമരശ്ശേരി: കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് എട്ട് മണിക്കൂറോളം. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പൊടുപ്പില്‍ കോളനിയില്‍ താമസിച്ചിരുന്ന കക്കയം മുഹമ്മദിെൻറ മൃതദേഹമാണ് അധികൃതരുടെ അനാസ്ഥ കാരണം എട്ട് മണിക്കൂറോളം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യ മണിക്കൂറുകളോളം മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്നു.
താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കക്കയം മുഹമ്മദ് അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഇതിനിടെ ഇയാളുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മുഹമ്മദിെൻറ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മുഹമ്മദിനും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാന്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ ഖബര്‍ കുഴിക്കാന്‍ ആളില്ലാത്തതിനാല്‍ വൈകുമെന്നാണ് അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.