കോഴിക്കോട് ഡി.സി.സി.യിൽ ജില്ല കോൺഗ്രസ് നേതൃ സംഗമം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പഴയ തെറ്റുകൾ ഓർമിപ്പിച്ചും അച്ചടക്കലംഘനം നടത്തിയാൽ പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയും കോൺഗ്രസിെൻറ 'സെമി കേഡർ' സ്വഭാവമുള്ള ജില്ല നേതൃസംഗമം. പതിവ് ഇടിച്ചുകയറ്റമില്ലാതെ വേദിയിൽ അത്യാവശ്യം നേതാക്കൾ മാത്രമിരുന്നു. സദസ്സിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഇരിക്കാൻ ഓരോരുത്തരുടെയും പേര് എഴുതിയ കസേരയും മറ്റ് സംവിധാനങ്ങളുമൊരുക്കിയിരുന്നു. െക.പി.സി.സി പ്രസിഡൻറ് െക. സുധാകരനും വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പിയും പി.ടി. തോമസ് എം.എൽ.എയും ടി. സിദ്ദീഖ് എം.എൽ.എയും പങ്കെടുത്ത യോഗത്തിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞതായാണ് നേതാക്കളെല്ലാം പ്രസംഗിച്ചത്. കെ.പി.സി.സി ഭാരവാഹികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാർ, പോഷകസംഘടന ഭാരവാഹികൾ എന്നിവരാണ് ഡി.സി.സി ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പെങ്കടുത്തത്.
ഏഴ് മണ്ഡലം പ്രസിഡൻറുമാർ യോഗത്തിൽ പങ്കെടുക്കാത്ത കാര്യം ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ യോഗത്തിൽ പ്രഖ്യാപിച്ചു. ഇതിൽ മതിയായ കാരണം പറയാത്ത നാലു പേർക്കെതിരെ നടപടിയുണ്ടാകുമെന്ന 'സെമി കേഡർ' മുന്നറിയിപ്പും ഡി.സി.സി പ്രസിഡൻറ് നടത്തി. സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചതായി ഉദ്ഘാടനപ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് കേഡര്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ പരിഹസിക്കുന്നവരുണ്ട്. മഹാത്മാഗാന്ധിയാണ് കേഡര്‍ എന്ന വാക്ക് കോണ്‍ഗ്രസില്‍ ആദ്യമായി പറഞ്ഞത്. സമര്‍പ്പണം എന്നാണ് അതിെൻറ അര്‍ഥം. പുതിയ ശൈലി സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് കൈപുസ്തകം നല്‍കുമെന്നും പാർട്ടിക്ക് വിധേയരാകാത്ത സഹകാരികളെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയിൽ എല്ലാവർക്കും അവസരം നൽകുമെന്ന് െകാടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജാതിമത ശക്തികൾ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ പ്രവർത്തിച്ചെന്ന് പി.ടി. തോമസ് പറഞ്ഞു. കൂടെയുള്ളവനെ എങ്ങനെ വീഴ്ത്താം എന്നാണ് ചില നേതാക്കളുടെ ചിന്തയെന്ന് ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. കോൺഗ്രസിെൻറ മണ്ഡലം പ്രസിഡൻറുമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും മക്കൾ എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് കെ.പി.സി.സി പ്രസിഡൻറിെൻറ ശ്രദ്ധയിൽപെടുത്തി. കൊടുവള്ളി മേഖലയില്‍ വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് എത്തിയ 44 യുവാക്കളെ കെ.പി.സി.സി പ്രസിഡൻറ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന് സ്വാഗതവും ചോലയ്ക്കല്‍ രാജേന്ദ്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.