Posted On
date_range Updated On
date_range കെ-റെയിൽ പ്രക്ഷോഭം ശക്തമാക്കാൻ കോഴിക്കോട്ട് കോൺഗ്രസിന് 'കരുതൽ പട'
കോഴിക്കോട്: ജില്ലയിലെ കെ -റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ 11 അംഗ 'കരുതൽ പട' യുമായി കോൺഗ്രസ്. ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും 'കരുത്തേകാൻ കരുതലാവാൻ' എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുക.
നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീർ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിർ അറഫാത്ത്, രാജേഷ് കീഴരിയൂർ, എസ്.കെ. അബൂബക്കർ, ഷെറിൽ ബാബു, എടക്കുനി അബ്ദുറഹിമാൻ, ആർ. ഷെഹിൻ, വി.ടി. നിഹാൽ എന്നിവരാണ് അംഗങ്ങൾ.
ജില്ലയിലെ എല്ലാ കെ -റെയിൽ വിരുദ്ധ സമരത്തിലും ഇതിലൊരാളെങ്കിലും ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ അറിയിച്ചു. കല്ലിടാനും സർവേക്കും വരുന്ന സംഘത്തെ പ്രതിരോധിക്കാൻ ഇരകൾക്കൊപ്പം ഇവർ നിലകൊള്ളും. കെ -റെയിൽ ഇരകൾക്ക് എന്താവശ്യത്തിനും എപ്പോഴും വിളിക്കാൻ കാൾ സെന്‍ററും കോൺഗ്രസ് ആരംഭിച്ചു. ഫോൺ: 9387555656, 9847942333.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.