കോഴിക്കോട്: സിറ്റി പൊലീസിെൻറ ജനശ്രദ്ധ നേടിയ ഷെൽട്ടർ പദ്ധതി (എ മൊബൈൽ യൂനിറ്റ് ഒാഫ് വുമൺ പെറ്റീഷൻ ഹെൽപ് ഡെസ്ക്) കോവിഡ് വ്യാപനത്തിൽ 'ഷട്ട്ഡൗണി'ൽ തന്നെ. സ്റ്റേഷനിൽ നേരിെട്ടത്തി പരാതി നൽകാൻ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്കും കുട്ടികൾക്കും തുണയേകാൻ കഴിഞ്ഞ മാർച്ച് എട്ടിന് വനിത ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും അടുക്കൽ പൊലീസെത്തി പരാതികൾ സ്വീകരിക്കുന്നതായിരുന്നു രീതി. ഇതിനായി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ മൂന്ന് വനിത പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇവർ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ വീടുകളിലെത്തിയും പരാതി സ്വീകരിക്കും. ഷെൽട്ടർ വാഹനത്തിൽ ജനറൽ ഡയറി (ജി.ഡി), പെറ്റീഷൻ രജിസ്റ്റർ, പരാതിക്കാർക്ക് നൽകാനുള്ള പെറ്റീഷൻ രശീതി എന്നിവയടക്കം സജ്ജീകരിച്ചിരുന്നു.
എന്നാൽ, കോവിഡ് വ്യാപിച്ചതിനാലാണ് ഷെൽട്ടർ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചെതന്ന് വനിത സെൽ സി.െഎ കെ.എം. ലീല പറഞ്ഞു. അതേസമയം, കോവിഡ് കാലത്ത് വീടുകളിലുണ്ടാവുന്ന തർക്കങ്ങൾ, ഗാർഹിക പീഡനം എന്നിവയെല്ലാം സംബന്ധിച്ച് പരാതി അറിയിക്കാൻ വനിത സെല്ലിെൻറ കീഴിൽ ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസലൂഷൻ സെൻറർ (ഡി.സി.ആർ.സി) ആരംഭിച്ചിട്ടുണ്ട്. ഷെൽട്ടറിൽ ലഭിക്കുന്ന സമാന സേവനം ഇതിലൂടെ ലഭിക്കും. പരാതികൾ ഫോണിലൂടെ അറിയിച്ചാൽ മതി.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാലാണ് വീടുകളിലേക്ക് ഒാഫിസർമാർ പോകുന്നതിനും ആളുകളെ ഒാഫിസിലേക്ക് വിളിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോഴിക്കോട്ട് ഇതിനകം 90 പരാതികൾ ലഭിച്ചതായും ഭൂരിഭാഗത്തിനും കൗൺസലിങ്ങിലൂടെയും മറ്റും തീർപ്പുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.