വ​ട​ക​ര പു​തി​യ സ്റ്റാ​ൻ​ഡി​ൽ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ

ബസ് തൊഴിലാളികൾക്ക് മർദനം; വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി

വടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ അക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. വിതാര ബസ് ഡ്രൈവർ കെ.ടി ബസാർ രയരങ്ങോത്ത് വലിയപറമ്പത്ത് നിജിൽ (29), കണ്ടക്ടർ ചോറോട് മാത്തൂർ മീത്തൽ റഫ്നീഷ് (31) എന്നിവരെയാണ് അഴിയൂർ മാവേലി സ്റ്റോപ്പിനു സമീപം ബസ് തടഞ്ഞുനിർത്തി മർദിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വടകരയിൽനിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയുമായി തർക്കമുണ്ടായിരുന്നു. ഇതിനിടെ, ഓട്ടോ ഡ്രൈവർ അഴിയൂരിലെ സാദിഖിനെ മർദിച്ചതായും പരാതിയുണ്ട്. ബസ് തലശ്ശേരിയിൽനിന്ന് തിരിച്ചുവരുമ്പോഴാണ് തൊഴിലാളികൾക്കുനേരെ അക്രമമുണ്ടായത്. ബസ് തൊഴിലാളിയെ പൊതിരെ തല്ലുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ബസ് തൊഴിലാളികൾ മാഹി ഗവ. ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി. സംഭവത്തിൽ നാലു പേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. തിരുവോണപ്പിറ്റേന്നത്തെ മിന്നൽ പണിമുടക്ക് റൂട്ടിലെ യാത്രക്കാരെ വലച്ചു. ദീർഘദൂര ബസുകൾ ഓടിയത് യാത്രക്കാർക്ക് ആശ്വാസമായി.

'വധശ്രമത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണം'

വ​ട​ക​ര: അ​ഴി​യൂ​രി​ൽ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) വ​ട​ക​ര ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ​സ് തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ക​ല​ക്ഷ​ൻ തു​ക ത​ട്ടി​പ്പ​റി​ക്കു​ക​യു​മു​ണ്ടാ​യി.

ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ഭ​യ​മാ​യി തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് യൂ​നി​യ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Tags:    
News Summary - Bus workers assaulted; Private buses strike on Vadakara-Thalassery route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.