Posted On
date_range Updated On
date_range പെട്രോളടിക്കവേ ബൈക്കിന് തീപിടിച്ചു
കോഴിക്കോട്: പമ്പിൽനിന്ന് പെട്രോള് അടിക്കവേ ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
കോവൂര് പെട്രോള് പമ്പില് ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ചേവായൂര് സ്വദേശി വിശാഖിെൻറ ബൈക്കാണ് കത്തിനശിച്ചത്.
അപകടത്തിൽ പെള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോളടിച്ച് പണം നൽകി മടങ്ങാനൊരുങ്ങവേ പെട്ടെന്ന് ബൈക്കിൽനിന്ന് തീപടരുകയായിരുന്നു.
ഉടന് വെള്ളിമാട്കുന്ന് ഫയര് ഫോഴ്സിൽ വിവരമറിയിച്ചെങ്കിലും യൂനിറ്റ് എത്തുന്നതിനുമുേമ്പ പമ്പിലെ ജീവനക്കാർ അഗ്നി ശമന സംവിധാനങ്ങള് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.