ബെന്നി ചെറിയാനെ മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പനമരം ടൗണിൽ നടത്തിയ പ്രകടനം
പനമരം: പനമരം പഞ്ചായത്തംഗം ബെന്നി ചെറിയാനെ മർദിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബെന്നിചെറിയാൻ വോട്ടുചെയ്തിരുന്നു.
അവിശ്വാസപ്രമേയം പാസായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായിരുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രതികൾ. ഇവർ ഒളിവിലാണെന്ന് പനമരം പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8.30നായിരുന്നു ഒരുസംഘമാളുകൾ പനമരം ടൗണിൽ വെച്ച് ബെന്നി ചെറിയാനെ മർദിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനിൽ പേടിയുണ്ടന്നു കാണിച്ചു കഴിഞ്ഞദിവസം ബെന്നിചെറിയാൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ പൊലീസ് സുരക്ഷയിലാണ് പങ്കെടുത്തത്.
ബെന്നി ചെറിയാനെ മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
ബെന്നി അരിഞ്ചേറ്മല, കെ. അബ്ദുൽ അസീസ്, തോമസ് പാറക്കാലായിൽ, എം.സി. സെബാസ്റ്റ്യൻ, പി.കെ. അബ്ദൽ അസീസ്, വാസു അമ്മാനി, ബഷീർ എറമ്പ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.