കൊയിലാണ്ടി: സ്കൂൾ ഗ്രൗണ്ടിൽ തേനീച്ചകളുടെ ആക്രമണം. 11 വിദ്യാർഥികൾക്കും നാട്ടുകാരനും പരിക്കേറ്റു. കൂട്ടമായെത്തിയ തേനീച്ചകൾ കാരയാട് യു.പി സ്കൂളിലെ കുട്ടികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യാർഥികൾക്കാണ് കുത്തേറ്റത്. വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെയാണ് നാട്ടുകാരനും തേനീച്ചയുടെ കുത്തേറ്റത്. ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഒമ്പതുപേരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും ഒരു വിദ്യാർഥിയെ പേരാമ്പ്ര ഗവ. അശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂൾ വിട്ട ഉടനെയാണ് സംഭവം. അയാൻ ശരീഫിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: അശ്വിൻ ബാബു, വൈഗ ബാബു, അനുദേവ്, മുഹമ്മദ് അഫ്നാദ്, വാസുദേവ് ഹരീഷ്, നിവേദ്, സിദ്ധാർഥ്, നിവേദ്കൃഷ്ണ, ഷഹാന ഫാത്തിമ. നാട്ടുകാരനായ അസ് ലം (49)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.