Posted On
date_range Updated On
date_range സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനംചെയ്ത് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. രണ്ട് യുവതികൾ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിൽ പീഡിപ്പിച്ചെന്നാണ് പരാതി.
പുതുതായി നിർമിക്കുന്ന സിനിമയെപ്പറ്റി കൂടുതൽ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ വനിതസുഹൃത്താണ് രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.