ശീജിത്ത്
Posted On
date_range Updated On
date_range സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യം വിൽപന നടത്തുന്നതിനിടെ പിടിയിൽ
എലത്തൂർ: സ്കൂട്ടറിൽ സഞ്ചരിച്ചുള്ള വിദേശ മദ്യവിൽപനക്കിടെ ഒരാൾ പൊലീസ് പിടിയിൽ. എലത്തൂർ റെയിൽവേ ഗേറ്റിന് സമീപം വാളിയിൽ ശ്രീജിത്തി(46) നെയാണ് എലത്തൂർ എസ്.ഐ കെ.ആർ. രാജേഷ് കുമാർ, എ.എസ്.ഐ ടി.ടി. ഷിജു എന്നിവർ ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് എലത്തൂർ റെയിൽവേ അണ്ടർ പാസിനടുത്തുവെച്ചാണ് ഇയാൾ പിടിയിലായത്. മൂന്നര ലിറ്റർ വിദേശമദ്യം സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. മദ്യവിൽപനയെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ആവശ്യക്കാർക്ക് ഓർഡർ പ്രകാരം മദ്യമെത്തിച്ച് നൽകുകയായിരുന്നു ഇയാൾ. ചാരായം വാറ്റുന്നതിനിടെ ഇയാൾ മുമ്പ് പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.