പാലയാട് കണ്ടെത്തിയ ഭീമൻ ആമ
മണിയൂർ: മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് പാലയാട് നട ചൊവ്വാപ്പുഴയോട് ചേർന്ന തോട്ടിൽനിന്ന് ആമയെ കണ്ടെത്തിയത്. തോണിയിൽ തോട്ടിലൂടെ വരുകയായിരുന്ന തുരുത്തിയിൽ രാജീവനാണ് ആമയെ കണ്ടത്. വെള്ളത്തിൽ വലിയ ജീവിയെ കണ്ട രാജീവൻ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആമയാണെന്ന് തിരിച്ചറിയുകയായിരുന്നു.
നാട്ടുകാരായ നാല് യുവാക്കൾ ആമയെ കരക്കെത്തിക്കുകയുണ്ടായി. ഏകദേശം നൂറു കിലോക്കടുത്ത് ആമക്ക് ഭാരമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റ്യാടി പുഴയുടെ ഭാഗമായ ചൊവ്വാപ്പുഴയിലേക്ക് കടലിൽനിന്ന് വഴിതെറ്റിയെത്തിയതെന്നാണ് കരുതുന്നത്. കടലിൽ കാണുന്ന ചുവന്ന നിറത്തിലുള്ള ആമയാണെന്നാണ് നിഗമനം. കൊളാവിപ്പാലത്തെ ആമവളർത്തുകേന്ദ്രത്തിലെ പ്രവർത്തകരെത്തി ആമയെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.