കൂട്ടിക്കൽ ജയചന്ദ്രൻ

പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ (കെ.ആർ. ജയച​ന്ദ്രൻ -54) കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരിയകാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രും കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞതോടെയാണ് ഇയാൾ പൊലീസിനു മുന്നിൽ ഹാജരായത്. ഹൈകോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പൊലീസ് ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ ഇറക്കിയിരുന്നു. പിന്നാലൊയണ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.

കുടുംബ തർക്കം പരിഹരിക്കാൻ ഇടപെട്ട ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ ജൂൺ എട്ടിനാണ് ഇയാൾക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മുഖേനെയാണ് പൊലീസിന് പരാതി നൽകിയത്. ​തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

കോട്ടയം സ്വദേശിയായ ജയചന്ദ്രൻ ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലെ ഏള്ളുവളപ്പിൽ വീട്ടിലാണ് താമസം. നിരവധി സിനിമകളിലും സീരിയലുകളിലും ഷോകളിലും ഹാസ്യ കഥാപാത്രമായാണ് ജയചന്ദ്രൻ വേഷമിട്ടത്.

Tags:    
News Summary - Actor Koottickal Jayachandran is interrogated by the police in the POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.