Posted On
date_range Updated On
date_range പ്രായപൂർത്തിയാവാത്തയാൾക്ക് വാഹനം നൽകിയതിന് കാൽ ലക്ഷം പിഴ
കോഴിക്കോട്: 16 വയസ്സുകാരന് വാഹനമോടിക്കാൻ നൽകിയതിന് ടൗൺ പൊലീസെടുത്ത കേസിൽ പുഴക്കാട്ടിരി പഴവക്കൽ എടത്തടത്തിൽ മുഹമ്മദ് ഷിബിലിക്ക് (23) 25,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 10 ദിവസം തടവനുഭവിക്കണമെന്ന് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിയിൽ പറഞ്ഞു. 2022 സെപ്റ്റംബർ 19ന് ഉച്ചക്ക് 12.45ഓടെ കോഴിക്കോട് ബീച്ച് റോഡിൽ ഗാന്ധിറോഡ് ഭാഗത്തേക്ക് ഹെൽമെറ്റ് ഇടാതെ യാത്രചെയ്ത വിദ്യാർഥിയെ ടൗൺ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഓടിക്കാൻ കൊടുത്തയാൾക്കെതിരെ കേസെടുത്തു. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.