കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 82 കോവിഡ് പോസിറ്റിവ് കേസും രണ്ട് മരണവുംകൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച പന്നിയങ്കര കെ.പി ഹൗസിൽ എം.പി. മുഹമ്മദ് കോയ (58), കരിക്കാംകുളം കൊളക്കാട്ടു വയൽ റുഖിയാബി (67) എന്നിവർക്കാണ് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും136 പേര്‍ പ്രാഥമിക ചികിത്സ കേന്ദ്രമായ കോഴിക്കോട്ടെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലും 216 പേര്‍ കോഴിക്കോട് എൻ.ഐ.ടി ചികിത്സ കേന്ദ്രത്തിലും 31 പേര്‍ ഫറോക്ക് ചികിത്സ കേന്ദ്രത്തിലും രണ്ടു പേർ മലപ്പുറത്തും, അഞ്ചു പേര്‍ കണ്ണൂരിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കാസര്‍കോട്ടും ചികിത്സയിലാണ്. മലപ്പുറം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ സ്വദേശികൾ, രണ്ട്് വയനാട് സ്വദേശി എന്നിവർ എഫ്.എല്‍.ടി.സിയിലും, ആറ് മലപ്പുറം സ്വദേശികളും തൃശൂര്‍ സ്വദേശികളും പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ സ്വദേശികളും രണ്ട് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വിദേശത്തുനിന്ന് എത്തിയ മൂന്നു പേര്‍ക്ക് പോസിറ്റീവ് ആയി. കുന്ദമംഗലത്തെ പുരുഷന്മാർ (52), (32), ചാലിയത്തെ പുരുഷന്‍ (36) എന്നിവരാണിവർ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ടു പേർക്ക് പോസിറ്റിവ് ആയി. കുന്ദമംഗലം പുരുഷന്‍ (40), വടകര സ്ത്രീ (45) എന്നിവരാണിത്. സമ്പര്‍ക്കം വഴി 74 പേര്‍ക്ക് പോസിറ്റിവ് ആയി. ചെക്യാട് -26, തിരുവള്ളൂര്‍ -10, പുറമേരി -2, കോഴിക്കോട് കോർപറേഷന്‍ -15, കുന്ദമംഗലം -6, വടകര -6, പെരുമണ്ണ -1, ഒളവണ്ണ -1, തിരുവങ്ങൂർ -1, മടപ്പള്ളി -1, വില്യാപ്പള്ളി -1, എടച്ചേരി -1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1 എന്നിങ്ങനെയാണിത്. ഉറവിടം വ്യക്തമല്ലാതെ മൂന്നു പോസിറ്റിവ് കേസുകള്‍ കുറ്റ്യാടി -സ്ത്രീ (22), എടച്ചേരി -പുരുഷന്‍ (65), തിരുവളളൂര്‍ -സ്ത്രീ (40) എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.