740 പേർ‍ക്കുകൂടി കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ 740 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 720 പേർക്കും ഉറവിടം വ്യക്തമല്ലാത്ത എട്ടുപേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടുപേർക്കും നാല്​ ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5391 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 266 പേര്‍ കൂടി രോഗമുക്തി നേടി. 13.98 ശതമാനമാണ് രോഗസ്ഥിരീകരണ​ നിരക്ക്. രോഗം സ്ഥിരീകരിച്ച 4349 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 840 പേർ ഉൾപ്പെടെ 16,433 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 4495 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.