തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. അന്നുമുതൽ 27 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന്. 30 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. വോട്ടെണ്ണൽ മേയ് 18ന് രാവിലെ 10ന്. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അർഹതയുള്ള സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ, തിരികെ ലഭിക്കാൻ നാമനിർദേശ പത്രികയോടൊപ്പം കമീഷൻ പുതുതായി ഏർപ്പെടുത്തിയ ഫോറം കൂടി പൂരിപ്പിച്ച് നൽകണം. അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. സപ്ലിമെന്ററി പട്ടികകൾ ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും. 12 ജില്ലകളിലായി രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.