കോഴിക്കോട്: സെൻട്രൽ മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 250 കിലോ പഴകിയ മത്സ്യം പിടികൂടി. ചൊവ്വാഴ്ച രാവിലെ 7.30നാണ് പരിശോധന നടന്നത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്.
കോവിഡ് മുൻകരുതൽ പ്രവർത്തനങ്ങളും കോർപറേഷൻ തെരഞ്ഞെടുപ്പും കാരണം നിർത്തിവെച്ച പരിശോധനയാണ് ആരോഗ്യ വിഭാഗം പുനരാരംഭിച്ചത്.
വൃത്തിഹീനമായ തെർമോകോൾ ബോക്സുകളിലും കേടുവന്ന ഫ്രീസറുകളിലുമായായിരുന്നു പിടികൂടിയ മീൻ. അയല, സൂത, തിലാപ്പിയ, സ്രാവിെൻറ തലഭാഗം എന്നിവ പിടികൂടിയവയിൽപെടും. വി.പി. ഇസ്മയിൽ എന്ന മൗലായുടെ സ്റ്റാളിൽനിന്നാണ് മത്സ്യം പിടിച്ചത്. ഇവർക്ക് പിഴ ചുമത്തുമെന്നും മറ്റ് നിയമനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു.
നഗരപരിധിയിൽ വരുംദിവസങ്ങളിൽ കർശന പരിശോധന തുടരാനാണ് തീരുമാനം. ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ, ജെ.എച്ച്.ഐ ഇ.പി. ശൈലേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.