കണ്ണൂര്‍: സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍കൂടി നിര്‍മിച്ചുനല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ലോക്കൽ കമ്മിറ്റി ഒരു വീട് നിര്‍മിച്ചുനല്‍കണമെന്ന് 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിര്‍മിച്ചതായി കോടിയേരി പറഞ്ഞു. പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നിര്‍മിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ പയ്യാമ്പലത്തെ ശ്രീലക്ഷ്മിക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനൊപ്പം ജീവല്‍പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ ഇപ്പോഴും പരമദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ പരിഗണന -കോടിയേരി പറഞ്ഞു. ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.