വി. അനീഷ് കുമാർ
Posted On
date_range Updated On
date_range ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു
കൂത്തുപറമ്പ്: പാലാപ്പറമ്പിൽ ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നരവൂരിലെ ദേവകി സദനത്തിൽ വി. അനീഷ് കുമാറാണ് (45) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം.
വ്യാഴാഴ്ച വൈകീട്ട് ആറിന് പാലാപ്പറമ്പ് റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം. അനീഷ് കുമാർ യാത്ര ചെയ്ത ബൈക്കിന് ദുരൂഹ സാഹചര്യത്തിൽ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടയിൽ യുവാവ് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികൾ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരേതനായ ചാത്തോത്ത് നാരായണന്‍റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: ഷാജീവൻ, ലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.