ചേളന്നൂരിൽ ഒരാൾക്കു കൂടി കോവിഡ്​; 653 പേർ നിരീക്ഷണത്തിൽ

Attention use this news....updated ചേളന്നൂർ: ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്​ച ഒരാൾക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചു. അമ്പലത്തുകുളങ്ങര സ്വദേശിയായ യുവാവിനാണ് കോവിഡ്​ സ്ഥിരീകരിച്ചത്. രോഗലക്ഷണത്തെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ബീച്ച് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ചേളന്നൂർ പഞ്ചായത്തിൽ 653 പേർ കോവിഡ്​ നിരീക്ഷണത്തിലാണ്. ഇപ്പോൾ 64 പേരാണ് ക്വാറൻറീനിലുള്ളവർ. വിദേശത്തുനിന്ന് എത്തി പോസിറ്റിവ് ആയവർ നാലുപേരാണ്. സമ്പർക്കം മൂലമാണ് നാലുപേർക്ക് രോഗബാധ. 7, 13വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണാണ്. പള്ളിപ്പൊയിൽ, കക്കോടിമുക്ക്, കുമാരസ്വാമി എന്നിവിടങ്ങളിലാണ് കോവിഡ്​ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.