കിണറ്റിൽ കുടുങ്ങിയ 51കാരന് രക്ഷകരായി അഗ്നി രക്ഷാസേന

നന്മണ്ട: കിണറ്റിൽ വായുസഞ്ചാരം കിട്ടാതെ കുടുങ്ങിയ 51കാരനെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. കരിയാത്തൻപാറ തെക്കെ മലയിൽ ശശി (51)യെയാണ് രക്ഷപ്പെടുത്തിയത്. നന്മണ്ട ഹൈസ്കൂളിനു സമീപം കൊല്ലങ്കണ്ടി പുറായിൽ അരുൺ കൃഷ്ണയുടെ 90 അടി താഴ്ചയുള്ളതും 15 അടി വെള്ളമുള്ളതുമായ കിണർ വൃത്തിയാക്കി തിരിച്ചുകയറുമ്പോഴാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് 5.50 ഓടെയാണ് സംഭവം. നരിക്കുനിനിന്നും സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. റെസ്ക്യുനെറ്റിന്റെ സഹായത്താൽ സുരക്ഷിതമായി ശശിയെ പുറത്തെത്തിച്ചു. എസ്.എഫ്.ആർ.ഒ.എൻ. ഗണേശൻ, എ.കെ. ബിബുൽ, എ. വിജിഷ്, ജിനുകുമാർ, സന്ദീപ്, കെ.സി. ചന്ദ്രൻ , ജനാർദനൻ, വിപിൻ, അനിൽ കുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പടം നന്മണ്ട 12ൽ കിണറ്റിൽ കുടുങ്ങിയ ശശിയെ റെസ്ക്യുനെറ്റിന്റെ സഹായത്താൽ പുറത്തെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.