'സാന്ത്വന' പ്രവാസി ദുരിതാശ്വാസ നിധി: 4614 പേർക്ക്​ 30 കോടി നൽകി

കോഴിക്കോട്​: നോർക്ക റൂട്ട്സിന്‍റെ പ്രവാസി ദുരിതാശ്വാസ നിധി 'സാന്ത്വന' പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് സഹായവിതരണം. 4614 പേർക്കായി 30 കോടി രൂപയാണ് 2021-2022ൽ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിൽ നൂറു ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിച്ചത് -853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കൾ. കൊല്ലം-715, തിരുവനന്തപുരം-675, മലപ്പുറം-521, കോഴിക്കോട് -405, പാലക്കാട് -265, ആലപ്പുഴ-255, എറണാകുളം -250, കണ്ണൂർ -205, പത്തനംതിട്ട -200, കാസർക്കോട്​ -105, കോട്ടയം-150, വയനാട് -10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം. 2017-18 വർഷത്തിൽ 1053 പേർക്കാണ് സാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടി രൂപയാണ് അക്കൊല്ലം വിതരണം ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ 4156, 4102, 4445 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. യഥാക്രമം 25 കോടി, 24.25 കോടി, 27 കോടി വീതം ആ വർഷങ്ങളിൽ തുക വിതരണം ചെയ്തു. inner box.... വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം കോഴിക്കോട്​: തിരികെയെത്തിയ കേരളീയർക്കായുള്ള നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് ഒരുലക്ഷം രൂപ, പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തുനിന്നും മിസ്ഡ്​ കോൾ സേവനവും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.