ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 45 വർഷം കഠിനതടവ്​

കാസർകോട്​: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 45 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. മദ്റസ അധ്യാപകൻ കർണാടക ബണ്ട്വാൾ ആനക്കല്ല് വിജയഡുക്കയിലെ മജീദ് എന്ന അബ്ദുൽ മജീദ് ലത്തീഫി (45)യെയാണ് കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവനുഭവിക്കണം. പ്രതി മൊഗ്രാൽപുത്തുർ പഞ്ചായത്ത് പരിധിയിലെ ഒരു മദ്റസയിൽ ജോലിചെയ്യവേ 2016 ജനുവരി 21നാണ്​ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.