മുക്കം: മുക്കം നഗരസഭയിൽ പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി പ്രകാരം എസ്.സി വിഭാഗത്തിൽ പെട്ട 43 പേരുടെ ഡി.പി.ആറിന് കൂടി അംഗീകാരം ലഭിച്ചു. ഇതോടെ ഇതുവരെ അംഗീകാരം ലഭിച്ച വീടുകളുടെ എണ്ണം 653 ആയി. ഇതിൽ 600 ഓളം വീടുകളുടെ നിർമാണം ഇതിനകം പൂര്‍ത്തിയായി. പുതുതായി 37 പേരുടെ കൂടി ഡി.പി.ആര്‍ നഗരസഭ കൗൺസിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 43 ഗുണഭോക്താക്കളുടെ സംഗമവും,ആദ്യ ഗഡു വിതരണവും മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സൻ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണൻ, കെ. ബിനു, അനിത, വേണു കലുരുട്ടി, സാറാ കൂടാരത്തിൽ, ജോഷില, അശ്വതി സനൂജ്, കോഓഡിനേറ്റർ നിസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.